നീ അത് അര്‍ഹിക്കുന്നു; കോഹ്ലിയുടെ നേട്ടത്തെക്കുറിച്ച് സച്ചിന്റെ പ്രതികരണം

 

ന്യൂഡല്‍ഹി: പോയവര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ്. കോഹ്ലിയുടെ നേട്ടത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി. ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു, അഭിനന്ദനങ്ങള്‍- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏകദിനത്തിലെ മികച്ച ക്രിക്കറ്ററും കോഹ്ലി തന്നെയാണ്. മാത്രമല്ല ഐസിസിയുടെ ടെസ്റ്റ്-ഏകദിന ടീമുകളിലെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നതും ഇന്ത്യയുടെ റണ്‍ മെഷീനെ തന്നെയാണ്. പോയവര്‍ഷം 2,203 റണ്‍സാണ് ടെസ്റ്റില്‍ നിന്നും കോഹ്ലി നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളും പെടും. ഏഴ് സെഞ്ചുറികള്‍ അടക്കം 1818 റണ്‍സാണ് ഏകദിനത്തില്‍ നിന്നും കോഹ്ലി നേടിയത്.

ഇത് രണ്ടാം തവണയാണ് കോഹ്ലിയെ തേടി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം എത്തുന്നത്. 24-ാം വയസില്‍ 2014ല്‍ കോഹ്ലിയായിരുന്നു താരം.

SHARE