അണ്ടര്‍ 19 ലോകകപ്പ്; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ബേ ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. സിംബാബ്വെക്ക് എതിരെ 10 വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ 48.1 ഓവറില്‍ 154 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 21.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി.

ഇന്ത്യയുടെ ഓപ്പണര്‍മാരായി ക്രീസിലെത്തിയ എച്ച്‌ എം ദേശായിയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ചുറി നേടി ടീമിനെ എളുപ്പത്തില്‍ വിജയത്തിലെത്തിച്ചു. ദേശായി 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 90 റണ്‍സും നേടി.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ റോയുടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അഭിഷേക് ശര്‍മ്മയുടേയും അര്‍ഷ്ദീപ് സിംഗിന്റേയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് സിംബാബ്വെയെ ചുരങ്ങിയ സ്‌കോറിന് പുറത്താക്കാന്‍ സഹായിച്ചത്. 7.1 ഓവറില്‍ കേവലം 20 റണ്‍സ് മാത്രം വഴങ്ങിയാണ് റോയ് നാല് വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷ്ദീപ് ആകെ വെറും 10 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ക്കിയത്. 36 റണ്‍സെടുത്ത ശുംഭയും 30 റണ്‍സെടുത്ത മദ്വേരയുമാണ് സിംബാബ്വെ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്.

 

SHARE