യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്‌സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത : സംഭവം യു.എ.ഇയെ ഒന്നടങ്കം ഞെട്ടിച്ചു : ഷോക്കിംഗ് റിപ്പോര്‍ട്ട് .

 

ഷാര്‍ജ : യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. സിമന്റ് മിക്സറില്‍ ഒളിച്ചിരിക്കുന്ന രീതിയിലാണ് 22 പേരെ ഷാര്‍ജ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയുമാണ് പരിശോധന നടത്തി 22 പേരെയും പിടികൂടിയത്.

ഷാര്‍ജ ചെക്ക്‌പോസ്റ്റില്‍ വെച്ച് സിമന്റ് മിക്‌സര്‍ കയറ്റിവന്ന ട്രക്ക് തടഞ്ഞ് കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സിമന്റ് മിക്‌സറിനുള്ളില്‍ എന്തെന്ന് കണ്ടെത്താന്‍ എക്‌സ്-റേ പരിശോധന നടത്തി.

എക്‌സ്-റേ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം കണ്ടെത്തിയത്. സിമന്റ് മിക്‌സറിനുള്ളില്‍ ജീവനുള്ള 22 പേര്‍. സംഘത്തില്‍ ആഫ്രിക്കന്‍ വംശജയും ഏഷ്യന്‍ വംശജയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നുള്ളതിന് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.