ലഗേജുമായി ടോയ്‌ലറ്റിൽ കയറിയ യാത്രക്കാരൻ ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങിയില്ല; തുടർന്ന് വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ

ടോയ്‌ലറ്റിൽ കയറി ലോക്ക് ചെയ്‌ത യാത്രക്കാരൻ ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാത്തത് വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ടെർമിനൽ 3 യിലെ ചെക്ക് ഇൻ ഏരിയയിലെ ടോയ്‌ലറ്റിലാണ് മദ്യപിച്ച ശേഷം യാത്രക്കാരൻ കയറിയത്.

Read Also: ഒമാനിൽ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

ഒരാൾ ടോയ്‌ലറ്റിൽ കയറിപോയിട്ട് പുറത്തിറങ്ങിയിട്ടില്ലെന്ന് ഏകദേശം പുലർച്ചെ രണ്ട് മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും അയാൾ ലഗേജ് ഒപ്പം കരുതിയിരുന്നതായും സിഐഎസ്എഫ് അധികൃതർ പറയുകയുണ്ടായി. തുടർന്ന് ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ഇയാളെ ബോധം കെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ചെക്ക് ഇൻ ചെയ്യാതെ അകത്തുകടന്ന ഇയാളെ ബോധം വന്നതിന് ശേഷം അധികൃതർ പുറത്താക്കിയതായാണ് സൂചന.

SHARE