11 കാരിയെ ബലാത്സംഗം ചെയ്ത വൃദ്ധന്മാര്‍ അറസ്റ്റില്‍ : പെണ്‍കുട്ടി ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണി

Minor Raped

രാജ്കോട്ട്•11 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് വൃദ്ധന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലാണ് സംഭവം.

ബബരിയ കോളനി നിവാസികളായ നഞ്ചി ജാവിയ (67) ഇയാളുടെ അയല്‍വാസി കുബാവത് എന്നിവരാണ്‌ അറസ്റ്റിലായതെന്ന് ഭക്തിനഗര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം എപ്പോഴോ ആണ് സംഭവം നടന്നത്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. പെണ്‍കുട്ടി ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ്.

നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇരുവരും പീടിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.

അസുഖ ബാധിതനായതിനെതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ജോലിക്ക് പോകുന്നില്ല. പെണ്‍കുട്ടിയുടെ മാതാവ് വീട്ടുജോലിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത്.

ആദ്യം പെണ്‍കുട്ടി വിവരം കുടുംബാംഗങ്ങളില്‍ നിന്ന് മറച്ചുവച്ചെങ്കിലും പിന്നീട് മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യ സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.