ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് പിണറായിയെന്ന് കെ സുരേന്ദ്രൻ

ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാശ്മീരിലെ ബലാൽസംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന പിണറായി വിജയൻറെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

read also: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും: ബി.ജെ.പി

അങ്ങനെ ഒരു വിവരം കുററപത്രത്തിലെവിടെയും ഇല്ലെന്നും മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തൻറെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ പറയുന്നു. മതസ്പർദ്ദ വളർത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കാശ്മീരിലെ ബലാൽസംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻറെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണം. കുററപത്രത്തിലെവിടെയും അങ്ങനെയൊരു വിവരമില്ല. മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തൻറെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രചരിപ്പിച്ചു. ഇതും കുററപത്രത്തിൽ ഇല്ലാത്ത കാര്യമാണ്. മതസ്പർദ്ദ വളർത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി153(A) അനുസരിച്ചുള്ള ക്രിമിനൽകുറ്റമാണ് പിണറായി വിജയൻ ചെയ്തിട്ടുള്ളത്. മതതീവ്രവാദികൾക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തിൽ നിന്ന് കൈകഴുകാൻ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കൻറെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനൽകില്ല.