ഭാര്യയെ ഫാനിൽ കെട്ടിത്തൂക്കിയിട്ട് തല്ലിയ ശേഷം ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു; ക്രൂരതയുടെ വീഡിയോ പുറത്ത്

ഷാജഹാൻപൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരതകൾ തുടർക്കഥകളാകുമ്പോൾ മറ്റൊരു വർത്തകൂടി പുറത്ത്. സ്ത്രീധനത്തിന്റെ ബാക്കി നൽകാത്തതിന്റെ പേരിൽ ഭാര്യയെ ഫാനിൽ കെട്ടിയിട്ട് ഭർത്താവ് അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സീലിങ്ങില്‍ കെട്ടിത്തൂക്കിയിട്ട് ബെൽറ്റ് ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭർത്താവ് തന്നെയാണ് ചിത്രീകരിച്ച് ഭാര്യയുടെ സഹോദരന് അയച്ചുകൊടുത്തത്.

Read Also: അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം

ഭാര്യയുടെ വീട്ടുകാരിൽ നിന്ന് 50,000 രൂപ ഇയാൾ ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകാത്തതിനെ തുടർന്ന് നിരന്തരം മർദനവും ഭീഷണിയും പതിവായിരുന്നു. ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടിയിട്ട ശേഷമായിരുന്നു മർദനം. മൂന്നു നാലു മണിക്കൂറിലേറെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു.