ഹൈദരാബാദ് ; മക്കാ മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു. എൻഐഎ കോടതി ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജി വെച്ചത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
കേസുമായി ബന്ധപെട്ടു മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. സ്വാമി അസിമാനെയടക്കം അഞ്ച് പ്രതിയകളെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് എൻ ഐ എ കോടതി വെറുതെ വിട്ടത്.
2007 മെയ് 18നാണ് മക്ക മസ്ജിദ് സ്ഫോടനമുണ്ടായത്. ഒൻപത് പേർ അന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
Also read ;മക്ക മസ്ജിദ് സ്ഫോടനക്കേസ് : എല്ലാ പ്രതികളും കുറ്റവിമുക്തർ