അബ്ര ക്യാപ്റ്റനെ അത്ഭുതപെടുത്തി ദുബായ് ഭരണാധികാരി

ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ദുബായ് ക്രീക്കിൽ നിന്ന് ഒരു യാത്ര തുടങ്ങി. അദ്ദേഹം ഒരു ഭരണാധികാരി ആണെങ്കിലും ദുബായിയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തികൂടിയാണ്.

read also: ദുബായ് ഭരണാധികാരിയുടെ മകൾ വിവാഹിതയായി ; ചിത്രങ്ങളും വീഡിയോയും കാണാം

ഷെയ്ഖ് ഹംദാൻ അവിടുത്തെ സാദാരണ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് ഇത്തരത്തിൽ ഒരു യാത്ര നടത്തിയത്. അദ്ദേഹം യാത്രക്കിടെ അബ്ര ക്യാപ്റ്റനെ പരിചയപ്പെടാനും മറന്നില്ല. അദ്ദേഹം ആദ്യം ക്യാപ്റ്റന്റെ പേര് ചോദിക്കുകയും ക്യാപ്റ്റൻ മബുഷർ എന്നാണെന്ന് പറയുകയും ചെയ്തു.

തുടർന്ന് അദ്ദേഹം മബുഷർനെ ആശംസിക്കുകയും ചെയ്തു. ദൈവം അദ്ദേഹത്തിന് നല്ലതു വരുത്തട്ടെ എന്നും അദ്ദേഹത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്നു വിളിക്കുകയും ചെയ്തു. ഷെയ്ഖ് ഹംദാൻ ഇതെല്ലം ഇൻസ്റ്റാഗ്രാമിൽ ലൈവ് ആയി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

SHARE