യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത

UAE

ദുബായ് ; യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്നു രാവിലെ യുഎഇയിൽ പലയിടത്തും നേരിയ മഴ പെയ്തു. അതിനാല്‍  ഏത് സമയത്തും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻസിഎം) അറിയിച്ചു. അതേസമയം പൊടിക്കാറ്റ് തുടങ്ങാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 2000 മീറ്ററിന് താഴെയായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

UAE RAINAlso read ;മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസ്‌ : എല്ലാ പ്രതികളും കുറ്റവിമുക്തർ