ഇന്‍സ്റ്റഗ്രാമില്‍ മലയാളിയെ ഫോളോ ചെയ്ത് മെസ്സി; അമ്പരപ്പോടെ ആരാധകർ

മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയെ ഇഷ്ടമുള്ള മലയാളിയെ ഫോളോ ചെയ്‌ത്‌ മെസ്സി. സ്വപ്നമാണോ അബന്ധമാണോ അതോ തട്ടിപ്പാണോ എന്ന ആശങ്കയിൽ അന്തം വിട്ടിരിക്കുകയാണ് ആരാധകർ. കോട്ടയം സ്വദേശിയായ അഭിജിത് പി കുമാറിനാണ് ആ ഭാഗ്യം ലഭിച്ചത്. മെസ്സിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണ് അപ്രതീക്ഷിതമായി അഭിജിതിനെ ഫോളോ ചെ്തത്. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ലയണല്‍ മെസ്സിയുടെ പേജ് ഒരു മിനിറ്റിനുള്ളില്‍ തന്നെ അഭിജിതിനെ അണ്‍ഫോളോ ചെയ്തു.

Read Also: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; വീഡിയോ കാണാം

മെസ്സി ഫോളോ ചെയ്യാൻ തുടങ്ങിയതോടെ അഭിജിത് ട്വിറ്ററിലും ഫേസ്ബുക്കിലും താരമായിരിക്കുകയാണ്. മെസ്സിയുടെ മൂത്ത മകന്‍ തിയാഗോയാകും പണി പറ്റിച്ചതെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. ഫെയ്ക്ക് ആയിരിക്കുമെന്നും പ്രചരണമുണ്ട്. എന്തായാലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്പരപ്പിലാണ് അഭിജിത്.