മതമില്ലാത്ത മകന് സി.കെ വിനീത് നൽകിയ വ്യത്യസ്തമായ പേര് ഇങ്ങനെ

കണ്ണൂര്‍: മതത്തിന്റെ വേലിക്കെട്ടുകൾക്കിടയിൽ മകനെ തളച്ചിടുന്നില്ല എന്ന സി.കെ വിനീതിന്റെ തീരുമാനത്തെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ മകന് വ്യത്യസ്തമായ പേര് നൽകിയാണ് വിനീത് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങുന്നത്. ഏദന്‍ സ്റ്റീവ് എന്ന പേരാണ് മകന് വിനീത് നല്‍കിയിട്ടുളളത്.

Read Also: നിംഹാന്‍സില്‍ സ്റ്റാഫ് നഴ്സ് ആകാൻ അവസരം

ചെല്‍സി താരം ഏദന്‍ ഹസാര്‍ഡിന്റെ പേരിന്റെ ആദ്യഭാഗമാണ് മകന്റെ പേരിന്റെ ആദ്യ വാക്ക്. തന്റെ മറ്റൊരു ഇഷ്ടതാരമായ സ്റ്റീഫന്‍ ജെറാള്‍ഡിനോടുളള ഇഷ്ടമാണ് പേരിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്നത്. മകന് പേരിട്ട വിവരം ഫേസ്ബുക്കിലൂടെയാണ് വിനീത് അറിയിച്ചത്. ഒരു വീഡിയോയും ഇതിനോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.