വിമര്‍ശകര്‍ക്ക് തന്റെ വിവാഹ ചിത്രങ്ങളിലൂടെ മറുപടി നല്‍കി നടന്‍

milind

തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന നായകന്‍ ഇപ്പോള്‍ വിവാദങ്ങളുടെ തോഴനാണ്. സൂപ്പര്‍ മോഡല്‍, നടന്‍, നിര്‍മാതാവ്, ഫിറ്റ്‌നസ് പരിശീലകന്‍, എന്നിങ്ങനെ ഗ്ലാമറിന്റെ ലോകത്ത് ഒരു അവിഭാജ്യ ഘടകമായിരുന്ന മിലിന്ദ് സോമന്‍ തന്റെ വ്യക്തി ജീവിതത്തിനെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ടിരുന്നു.

അമ്പത്തിരണ്ടുകാരന്‍ മിലിന്ദ് സോമന്റെ കാമുകി ഇരുപതുകാരിയായ അങ്കിതയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചതുമുതല്‍ അച്ഛന്റെ പ്രായമുള്ള വ്യക്തി ഇത്രയും പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് ശരിയല്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ശക്തമായി. ‘അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ എന്നുമായിരുന്നു ചിലരുടെ കമന്റുകള്‍’. അദ്ദേഹത്തെ മനോരോഗി എന്നും കളിയാക്കിയവരുമുണ്ട്. അധിക്ഷേപങ്ങള്‍ കൂടിയെങ്കിലും നിരന്തരം തസ്ന്റെ കാമുകിയുമായുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ മിലിന്ദ് പിന്മാറിയിരുന്നില്ല. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ പിരിഞ്ഞെന്നു പ്രചാരണം ഉണ്ടായി. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് തന്റെ വിവാഹ ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് മിലിന്ദ്.

ആലിബാഗില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് എത്തിക്കഴിഞ്ഞു. മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

SHARE