പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തു൦’ – ജോയ് മാത്യു

joy mathew
joy mathew

ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ജോയ് മാത്യു ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദരാണ്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടന്‍ ജോയ് മാത്യുവും. 2012 ല്‍ പുറത്തിറങ്ങിയ ഷട്ടറിന് ശേഷം ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുനുന്ന ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ തിരക്കുന്ന ആരാധകര്‍ക്ക് ക്ലാസ് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു.

ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. ‘തീര്‍ച്ചയായും അങ്കിള്‍ അതിനുമേലെ നില്‍ക്കു൦. ഇല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തു൦’ – ജോയ് മാത്യു പറഞ്ഞു.

മമ്മൂട്ടിയെവച്ചു സിനിമയെടുത്തു. ഇനി മോഹന്‍ലാലിനെ വച്ചും സിനിമ എടുക്കണമെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.