സച്ചിന്റെ ജന്മദിനത്തിൽ മലയാളികളെ സന്തോഷത്തിലാക്കി ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെ ആശംസ

സച്ചിൻ ടെണ്ടുൽക്കറിന്റെ ജന്മദിനത്തിൽ മലയാളികളെ സന്തോഷത്തിലാക്കി ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെ ആശംസ. ‘സച്ചിനു വേണ്ടി ഞങ്ങള്‍ ഐ എസ് എല്‍ കിരീടം നേടും. രണ്ടുതവണ ഞങ്ങള്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ കപ്പ് നഷ്ടമായി. ഉടന്‍തന്നെ ഒരു കിരീടം സച്ചിനായി ഉയര്‍ത്താന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്’ ജിങ്കന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ജിങ്കൻ സച്ചിന് ആശംസ നേർന്നത്. സേവാഗ്, ലക്ഷ്മൺ, കോഹ്‌ലി എന്നിങ്ങനെ ക്രിക്കറ്റ്‌ലോകത്ത് നിന്ന് ഒരു നീണ്ടനിരതന്നെ പ്രിയതാരത്തിന് ആശംസയുമായി എത്തിയിരുന്നു.