ഉള്ളടക്ക ലംഘനം; അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു

ഉള്ളടക്ക ലംഘനത്തെ തുടർന്ന് യൂട്യൂബിൽ നിന്നും അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ ഡിലീറ്റ് ചെയ്‌തതായി റിപ്പോർട്ട്. തീവ്രവാദത്തെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ യൂട്യൂബ് ശ്രമിക്കുന്നില്ല എന്ന് വിവിധ ഇടങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് സൂചന.

Read Also: ആസ്‌ട്രോളജി പ്രകാരം ഇവയെ പരിപാലിച്ചാല്‍ സൗഭാഗ്യവും ആരോഗ്യവും ധനവും ലഭിക്കും

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറിലൂടെ ഇത്തരം വീഡിയോകളും മറ്റും നീക്കം ചെയ്തുവരികയാണെന്ന് യൂട്യൂബ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1.6 ദശലക്ഷം വീഡിയോകൾ ഉപയോക്താക്കൾ കണ്ടതിന് ശേഷമാണ് തങ്ങൾക്ക് നീക്കം ചെയ്യാനായതെന്നും കമ്പനി വ്യക്തമാക്കുകയുണ്ടായി.