വീണ്ടും ബ്ലൂവെയില്‍ ഭീഷണി, ദുബായില്‍ കൗമാരക്കാരുടെ ആത്മഹത്യക്ക് പിന്നില്‍ കൊലയാളി ഗെയിമോ

dubai blue whale game suicide

ദുബായ് : ദുബായിൽ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലുവൈൽ ഗെയിമെന്ന് സംശയം. പതിനഞ്ചും പതിനാറും പ്രായമുള്ള ഫിലിപ്പിനോ വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്‌തത്‌. ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്‌തത്‌. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആത്മഹത്യ ചെയ്യുന്ന കാര്യം പരസ്പരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

also read:ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം

ഒരു ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യയും നടന്നത്.പെൺകുട്ടി മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങുകയും ആൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയുമായിരുന്നു. ഏപ്രിൽ 25, 26 തിയതികളിലാണ് സംഭവം ഉണ്ടായത്. മരിച്ച രണ്ട് കുട്ടികളും പഠിക്കാൻ മിടുക്കരായിരുന്നു. ഇരുവരും ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതേ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും അറിയില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.