ബോട്ട് മുങ്ങി നിരവധിപേരെ കാണാതായി : 17 പേരെ രക്ഷപ്പെടുത്തി

ബോട്ട് മുങ്ങി 40 പേരെ കാണാതി. നാല്പതു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 17 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഗോദാവരി നദിയില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ സഹായവും ലഭിച്ചിട്ടുണ്ട്.

പത്ത് പേര്‍ സുരക്ഷിതമായി നീന്തി കരയ്ക്ക് കയറുകയായിരുന്നു. കനത്ത കാറ്റില്‍ ബോട്ട് മുങ്ങുകയായിരുന്നു. തീരത്തുനിന്നും ബോട്ട് പുറപ്പെട്ട് പത്ത് മിനിട്ടിലായിരുന്നു അപകടം. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കൊണ്ടമോഡലുവില്‍ നിന്നും രാജമഹേന്ദ്രവരത്തിലേയ്ക്ക് പോവുകയായിരുന്നു ബോട്ട്.

SHARE