യുഎഇയിൽ ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിലെ മിക്ക എമിറേറ്റിലും ഇടിയോടുകൂടിയ മഴ. ഷാർജ, അജ്മാൻ എമിറേറ്റുകളിലാണ് പുലർച്ചെ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റോഡുകളിൽ മഴ വെള്ളമുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

SHARE