ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായിൽ പിടിയിൽ

ദുബായ്: ജോലിസ്ഥലത്ത് നിന്നും 407,550 ദിർഹവുമായി കടന്നുകളഞ്ഞ യുവാവ് ദുബായിൽ വിചാരണ നേരിടുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 38 കാരനാണ് പണവുമായി കടന്നുകളഞ്ഞത്. 407,550 ദിർഹം വിലവരുന്ന 228 അറ്റസ്റ്റേഷൻ സ്റ്റിക്കറുകൾ മോഷ്ടിച്ച് മറിച്ച് വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. കൂടെ ജോലി ചെയ്യുന്ന മറ്റൊരാളുടെ വിവരങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് സിസ്റ്റത്തിലൂടെയാണ് ഇയാൾ മോഷണം നടത്തിയത്.

Read Also: ഗോവ പീഡനം : സിപിഐഎം മംഗലാപുരം ഏരിയ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

ഇലക്ട്രോണിക് സിസ്റ്റത്തിൽ അനുവാദമില്ലാതെ നുഴഞ്ഞുകയറിയതിനും പൊതുമുതൽ മോഷ്ടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം താൻ 60 സ്റ്റിക്കറുകൾ മാത്രമാണ് മോഷ്ടിച്ചതെന്ന് ഇയാൾ കോടതിയിൽ വാദിക്കുകയുണ്ടായി. കൂടാതെ തനിക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് തന്നെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി. മെയ് 30 ന് വാദം തുടരും.

SHARE