ജോലി തേടിയെത്തി ചതിയിൽപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞവർക്ക് തുണയായി അജ്മാൻ പോലീസ്

അജ്മാൻ: ദക്ഷിണാഫ്രിക്കയിൽ ജോലി വാഗ്ദാനം നൽകി യുഎഇയിൽ എത്തി ചതിക്കപ്പെട്ട 26 ഏഷ്യൻ സ്വദേശികൾക്ക് കൈത്താങ്ങായി അജ്മാൻ പോലീസ്. ജോലിയോ മതിയായ ഭക്ഷണമോ ഇല്ലാതെ കഴിഞ്ഞ ഇവരെ പോലീസ് അജ്മാൻ പൊലീസിന്റെ കമ്മ്യൂണിറ്റി സർവീസ് ഡിപ്പാർട്ട്മെന്റ് രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കയറ്റിവിടുകയും തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ജോലി നൽകാമെന്നു പറഞ്ഞാണ് രണ്ടു പേർ 26 അംഗ സംഘത്തെ യുഎഇയിൽ എത്തിച്ചത്. യുഎഇയിൽ വിസിറ്റിങ് വിസയിൽ സംഘത്തെ എത്തിച്ച ശേഷം ഇവിടെ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടു പോകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അജ്മാൻ വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവരെ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്‌തു. അറിയപ്പെടുന്ന റിക്രൂട്ടിംഗ് കമ്പനിയുടെ ഏജന്റുമാരാണെന്ന് വിശ്വസിപ്പിച്ച് വലിയൊരു തുക കൈപ്പറ്റിയ ശേഷമാണ് ഇവരെ പറ്റിച്ചത്. ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ ബുദ്ധിമുട്ടിലായതോടെ സംഘം അൽ മദീന പൊലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ ദുരവസ്ഥ വിവരിക്കുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു.

SHARE