വാജ്പേയിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ

ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയതായും ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍ അറിയിച്ചു. നിലവില്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിരിക്കുന്നതായി എയിംസ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Read Also: കെ.സുധാകരനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഉടന്‍ തീരുമാനിക്കും

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ വാജ്പേയിയെ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടറായ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ശ്വാസതടസ്സംവും മൂത്രതടസ്സവും കൂടാതെ വൃക്ക സംബന്ധമായ അസുഖങ്ങളും വാജ്‌പേയിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമാണ് കുറച്ച്‌ കാലമായി പ്രവര്‍ത്തിക്കുന്നത്.

SHARE