മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)

ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് നടന്‍ മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്‌ചെന്‍ എന്ന ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ ലാലേട്ടനെ കണ്ട അനുഭവം വിവരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നാളുകളുടെ ആഗ്രഹമായിരുന്നു അദ്ദേഹത്തെ കാണണമെന്നുള്ളത്. അടുത്തിടെയാണ് അതിന് സാധിച്ചത്. ലാലേട്ടനെ കാണാന്‍ നല്ല ഷര്‍ട്ടും ടൈയുമൊക്കെ ധരിച്ചാണ് പോയത്. എന്നിരുന്നാലും അത് മതിയാരുന്നോ എന്ന് സശയം തോന്നി. താര ജാഡകള്‍ ഒന്നുമില്ലാത്ത സാധാരണ മനുഷ്യന്‍.

 ഒരു കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ച് പോയി. എന്റെ യൂട്യൂബ് വീഡിയോകള്‍ അദ്ദേഹം കാണാറുണ്ടത്രേ. അദ്ദേഹത്തോടൊപ്പം ഏറെ നേരം ഇരിക്കണമെന്ന് എനിക്ക് തോന്നി. എന്നാല്‍ അതിന് സാധിച്ചില്ല. നല്ല തിരക്കുണ്ടായിട്ടും അദ്ദേഹം കാണാന്‍ സമയം തന്നു. ഞാന്‍ കണ്ടിട്ടുള്ള വലിയ മനുഷ്യരില്‍ ഒരാളാണ് മോഹന്‍ലാല്‍. എനിക്ക് ഇനിയും അദ്ദേഹത്തെ കാണണം. പറ്റുമെങ്കില്‍ ഒപ്പമിരുന്ന് കാപ്പി കുടിക്കുകയും ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും വേണം. ഡിയര്‍ ലാലേട്ടന്‍ എന്ന തലക്കെട്ടോടു കൂടിയ വീഡിയോയാണ് കോറി യുട്യൂബില്‍ പങ്കുവയ്ച്ചത്. ലാലേട്ടനെ കാണാന്‍ കേരളത്തിലേക്ക് വരുമെന്നും കോറി ഉറപ്പ് തരുന്നു.