സൗദി നഗരം ചുട്ട് ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ സൈന്യം തകര്‍ത്തു. ഹൂതി വിമതര്‍ തൊടുത്ത മിസൈലാണ് സൗദിയുടെ വ്യോമസേന തകര്‍ത്തത്. സൗദി ജിസാനിലെ ഇക്കണോമിക് സിറ്റി ല്ക്ഷ്യം വെച്ചാണ് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തത്.

read also: സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു

ജിസാനിലെ എക്ണോമിക് സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന അരാംകോ പ്ലാന്റ് ലക്ഷ്യം വെച്ചാണ് ഹൂതികള്‍ മിസൈല്‍ തൊടുത്തത്. ഇതിന് തൊട്ടു പിന്നാലെ സൗദി സൈനിക സംവിധാനം മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.