യു.എ.ഇ വാസികളെ കാത്തിരിക്കുന്നത് നീണ്ട അവധിക്കാലം

uae-holidays

ദുബായ്•യു.എ.ഇ നിവസികള്‍ക്ക് അടുത്തമാസം അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ അവധി ലഭിച്ചേക്കാം.

ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സെന്റര്‍ നല്‍കുന്ന വിവര പ്രകാരം ദുൽ ഖഅദ് മാസപ്പിറവി ജൂലൈ 13, വെള്ളിയാഴ്ചപുലര്‍ച്ചെ 2.48 ന് ദൃശ്യമായേക്കാം. വെള്ളിയാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ ദുൽ ഖഅദ് മാസത്തെ ആദ്യ ദിവസം ജൂലൈ 14 ആയിരിക്കും. മറിച്ചാണെങ്കില്‍ 11 ാം ഹിജിരി മാസം ആരംഭിക്കുക ജൂലൈ 15 ഞായറാഴ്ചയായിരിക്കും.

അങ്ങനെയെങ്കില്‍ പൊതു-സ്വകാര്യ മേഖലയ്ക്കുള്ള ഈദ് അവധി ആഗസ്റ്റ്‌ 21 നാകും ആരംഭിക്കുക. ഈദ് അല്‍ അദ്ഹ (വലിയ പെരുന്നാള്‍) അഗസ്റ്റ് 22 നായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് നേരത്തെ ഷാര്‍ജ അസ്ട്രോണമി ആന്‍ഡ്‌ സ്പേസ് സയന്‍സസ് സെന്റര്‍ പ്രവചിച്ചിരുന്നു. ഇപ്രകാരമാണെങ്കില്‍ അറഫാ ദിനം ആഗസ്റ്റ്‌ 21 ചൊവ്വാഴ്ചയായിരിക്കും വരിക. അങ്ങനെയെങ്കില്‍ യു.എ.ഇ നിവാസികള്‍ക്ക് വലിയപെരുന്നാള്‍ അവധിയും വെള്ളി, ശനി വാരാന്ത്യ അവധിയും ചേര്‍ത്ത് 5 ദിവസം വരെ നീണ്ട ഒരു അവധിക്കാലം ലഭിച്ചേക്കാം.