സ്‌കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവർ അറസ്റ്റില്‍

SCHOOL BUS ACCIDENT

കൊച്ചി: മരടിൽ സ്‌കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അറസ്റ്റില്‍.  അനില്‍ കുമാറിനെയാണ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അനില്‍ കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ജൂണ്‍ 11ന് വൈകിട്ട് ആയിരുന്നു സംഭവം. മരട് കാട്ടിത്തറ റോഡിലൂടെ പോകുമ്പോൾ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. ആയയും മൂന്നു കുട്ടികളുമാണ്  അപകടത്തിൽ മരിച്ചത്.

Also read : മരട് സ്കൂള്‍ ബസ് അപകടം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്