ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട്‌ ആറ് മണിവരെ ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലാണ് ഹര്‍ത്താല്‍. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് നഗരസഭയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

READ ALSO: വാട്ട്‌സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി

SHARE