literatureworldnewstopstories

ജാതി മത ഭ്രാന്തില്‍ കുടുങ്ങി ജീര്‍ണ്ണിച്ചു കൊണ്ടിരിയ്ക്കുന്ന ഇന്ത്യന്‍ ജനതക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയാണത്; സാറാ ജോസഫ്

സമൂഹത്തില്‍ ജാതിമത ചിന്തകള്‍ ശക്തി പ്രാപിക്കുകയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ മതത്തിനുള്ളിലേക്ക് പിറന്നുവീഴുന്നതിന് പകരം സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്ന ഒരു പുതിയ ലോകം ഉണ്ടാകണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. പ്രണയവിവാഹങ്ങളെല്ലാം ലവ് ജിഹാദല്ലെന്നും മിശ്രവിവാഹങ്ങളെല്ലാം പ്രോത്സാഹിപ്പിക്കണമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സാറാ ജോസഫിന്റെ അഭിപ്രായ പ്രകടനം.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം ഹൃദയപൂര്‍വ്വം സ്വീകരിക്കണം, നമ്മള്‍. ജാതി മത ഭ്രാന്തില്‍ കുടുങ്ങി ജീര്‍ണ്ണിച്ചു കൊണ്ടിരിയ്ക്കുന്ന ഇന്ത്യന്‍ ജനതക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയാണത്.

നിങ്ങള്‍ ഒരു മതവിശ്വാസിയാണെങ്കില്‍ അത് നിങ്ങളുടെ അവകാശമാണ്. അതേസമയം അവരവരുടെ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തിക്കൊണ്ടു തന്നെ മിശ്രവിവാഹത്തില്‍ ജീവിക്കാന്‍ കഴിയുന്ന ജനാധിപത്യ കുടുംബങ്ങള്‍ നമുക്ക് ഉണ്ടാവണം.കുട്ടികള്‍ മതത്തിനുള്ളിലേക്ക് പിറന്നു വീഴുന്നതിനു പകരം സ്വന്തം മതം തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്ക് കൊടുക്കുന്ന ഒരു പുതുലോകം ഉണ്ടാവട്ടെ..

പ്രണയ വിവാഹങ്ങളെല്ലാം ലൗ ജിഹാദല്ലെന്നും ജാതി വ്യവസ്ഥ രാജ്യത്തിന്റെ ശാപമാണെന്നും നിര്‍ബ്ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൂട്ടിക്കണമെന്നുമുള്ള ബഹു: ഹൈക്കോടതി വിധി കര്‍ശനമാക്കണം. രാജ്യരക്ഷയും രാജ്യസ്നേഹവുമാണ് അതിന്റെ പ്രേരണയെന്ന് ഞാന്‍ കരുതുന്നു..
വിശാലഹൃദയത്തോടെ അന്യ മതസ്ഥരുടെയും മതങ്ങള്‍ വേണ്ടാത്തവരുടെയും അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്ന ബഹുസ്വരമായ രാജ്യമെന്ന അഭിമാനം ഓരോ ഇന്ത്യന്‍ പൗരയുടെയും പൗരന്റേയും സിരകളില്‍ നിറയ്ക്കാന്‍ വലിയ ചുവട് വെച്ച ബഹു കേരളാ ഹൈക്കോടതിക്ക് നന്ദി.

shortlink

Post Your Comments

Related Articles


Back to top button