interviewliteratureworldnewstopstories

സി രാധാകൃഷ്ണൻ; നിസ്സാരതകളെക്കുറിച്ച്‌ ചില അപൂർണ വായനകൾ

 

‘പൂജ്യം എന്ന പേരിൽ സി രാധാകൃഷ്ണന്റെ ഒരാഖ്യായികയുണ്ട് . ജീവിതത്തെ ഒരു വട്ടത്തിൽ ചുറ്റിവരവിന്റെ നിസ്സാരതയിലേയ്ക്ക് ഒതുക്കുകയും , വലിയ വലിയ തെറ്റുകളെ ആ നിസ്സാരതയുടെ മുനമ്പിലിട്ട് നിർവീര്യമാക്കുകയും ചെയ്യുന്ന വായനാനുഭവമാണ് ആ കൃതി.

ഇല്ലായ്‌മയിൽനിന്നു തുടങ്ങി ഇല്ലായ്‌മയിൽ അവസാനിക്കുന്ന ഒരു പ്രദക്ഷിണമെന്ന പൂജ്യമാണ്‌ ജീവിതം’. ഈ പ്രദക്ഷിണത്തിനു സംഭവിക്കുന്ന നിത്യമായ ഇടർച്ചയായി മരണത്തെ ആഖ്യാതാവ്‌ സങ്കല്പിക്കുന്നുണ്ട്‌. ‘മരിക്കുന്നവനാണ്‌ മനുഷ്യൻ. അതുകൊണ്ടുതന്നെ കൊല്ലാതിരിക്കാൻ മനുഷ്യന്‌ കഴിയേണ്ടതുണ്ട് .
പുസ്തകത്തെ അനുവാചകനിലേയ്ക്ക് വിളിച്ചുകൊണ്ട് പോവുന്നത് തന്നെ ഇങ്ങനെയാണ് .

സി രാധാകൃഷ്ണൻ , സർഗാത്മകമായ , സന്മാർഗപരമായ തത്വചിന്തയുടെ അംശങ്ങളാണ് ഈ എഴുത്തുകാരന്റെ കൃതികളിൽ ആഴത്തിൽ ഉൾ ചേർന്നിട്ടുള്ളത് . ശാസ്ത്രകാരനും, നാടകക്കാരനും,പത്രപ്രവർത്തകനും ആയി വേഷങ്ങൾ മാറുമ്പോഴും മനുഷ്യ സ്‌നേഹത്തിന്റെയും, അതില്ലാതെ വരുന്ന ഇരുട്ടിനെ തോൽപ്പിക്കാനുമായിരുന്നു സി രാധാകൃഷ്ണൻ തന്റെ എഴുത്തിലൂടെ ശ്രമിച്ചത് .

“ഇത്തിരിവട്ടം മാത്രം കാണുന്നതിനാലുള്ള സങ്കടത്തെ മറികടക്കാന്‍ സഹായിക്കാനാണ് എഴുത്തുകാര്‍ പണ്ടേ ശ്രമിക്കുന്നത്. സ്‌നേഹമാണ് അതിനുപയോഗിക്കുന്ന അമൃതമൂലി. ആരെയെങ്കിലും ഒരാളെയോ എന്തിനെയെങ്കിലുമോ സ്‌നേഹിക്കുമ്പോഴത്തെ ആനന്ദം എപ്പോഴെങ്കിലും അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ലല്ലോ”. സി രാധാകൃഷ്ണൻ പറയുന്നു.

ശാസ്ത്രം ചില അമൂർത്തങ്ങളായ ആശയങ്ങളെ വ്യഖ്യാനിക്കാൻ ഉപകാരമാവാറുണ്ട് സി രാധാകൃഷ്ണന്. ശാസ്ത്ര കാരനായ, എഴുത്തുകാരൻ എന്ന നിലയിൽ സമൂഹത്തെ നോക്കിക്കാണാൻ പലപ്പോഴും ഒരു വിമുഖത . ഏറിയാൽ എന്നും വ്യാകുലതയുമുണ്ടായിരുന്ന പ്രകൃതിയെക്കുറിച്ചു  പറയും .

“ഭരണകൂടം വാസ്തവത്തില്‍ചെയ്യുന്നത് സമൂഹം പോകുന്ന വഴിയെ അതിനെ തെളിക്കുക മാത്രമാണ്. നിര്‍ണായകമായ ഇടപെടലുകളില്ല. സമൂഹമാകട്ടെ, ആഗോളസാമ്പത്തിക ക്രമത്തെ പിന്‍പറ്റുന്നു. ആ പരിതസ്ഥിതി മത്സരാധിഷ്ഠിതമാണ്. മത്സരം മൂക്കുമ്പോള്‍ ഐക്യം അസാധ്യം. വല്ലാതെ ഒഴുക്കുള്ളതിനാല്‍ നീന്തുന്നതിനിടെ എന്തുമേതും ഭാരമാണ്.  സയന്‍സാണ് ഞാന്‍ പഠിച്ചത്. ഒരിക്കല്‍ എടുത്ത പ്രശ്‌നം പിന്നെ പരിഗണിക്കാതിരിക്കുക എന്നതാണ് അതിന്റെ രീതി. സാഹിത്യരചന എനിക്ക് പ്രശ്‌നപരിഹാരപ്രവര്‍ത്തനമാണ് സയന്‍സിലിത് വെറും ആശയപരമാണെങ്കില്‍ സാഹിത്യത്തില്‍ വൈകാരികംകൂടി ആണെന്നുമാത്രം.”

എഴുത്തിന്റെ തുടർച്ചയെപ്പറ്റിയും ആലോചനകളുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ മനുഷ്യജീവിതം പ്രമേയമാക്കി ഒരു ബൃഹദ്‌നോവല്‍ മനസ്സിലുണ്ട്. അതിന് സമയമെടുക്കും. കുറച്ചുകൂടി വായിക്കാനും ധ്യാനിക്കാനുമുണ്ട്. എഴുതാം എന്ന പുറപ്പാട് അകത്തുനിന്നുവരുന്ന ലക്ഷണം ഇപ്പോഴും ഇല്ല. ഈ ലോകം ഇങ്ങനെയൊക്കെ ആയാല്‍ പോരാ എന്നുതോന്നാത്ത ആരുമില്ലല്ലോ.

shortlink

Post Your Comments

Related Articles


Back to top button