indepthliteratureworldnewstopstories

അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു

കൊൽക്കത്ത : രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭാര്യയുമായി വീട്ടിലിരിക്കുമ്പോൾ കുഴഞ്ഞു വീണ ദീനാനാഥ് ഭാർഗവയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1940 ൽ ശാന്തിനികേതനിലെ വിശ്വഭാരതിയിൽ വിദ്യാർത്ഥിയായിരിക്കെയായിരുന്നു ദീനാനാഥ് ഭാർഗവയെ തേടി ആ ഭാഗ്യമെത്തിയത്. പ്രിൻസിപ്പലായ ലോക പ്രശസ്ത ചിത്രകാരൻ നന്ദലാൽ ബോസ് ഭരണഘടനയുടെ പുറം ചിത്രം വരയ്ക്കാനായി അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതിൽ ഒരാൾ ഭാർഗവയായിരുന്നു. ഈ സംഘമാണ് ഭരണഘടനയ്ക്ക് വേണ്ടിയുള്ള ചിത്ര നിർമ്മാണവും മറ്റും ചെയ്തത്.

തന്റെ 21 -മത്തെ വയസ്സിലായിരുന്നു രാജ്യത്തിന്റെ ദേശീയ ചിഹ്നം തയ്യാറാക്കാനുള്ള അവസരം ദീനാനാഥ് ഭാർഗവയെ തേടിയെത്തിയത്. ബംഗാളി ചിത്രരചനയോട് എന്നും ആഭിമുഖ്യം പുലർത്തിയ കലാകാരനായിരുന്ന നന്ദലാൽ ബോസ് ഇന്ത്യയുടെ ദേശീയ ചിഹ്നവും മറ്റും തയ്യാറാക്കുമ്പോൾ ബംഗാളി ആഭിമുഖ്യം അതിൽ പ്രതിഫലിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ആ ജോലി താൻ സ്വയം നിർവ്വഹിക്കാതെ ദീനാനാഥ് ഭാർഗവയടക്കമുള്ളവരെ ആ ചുമതല ഏൽപ്പിച്ചത്.

സ്വാതന്ത്ര്യാനന്തരം അശോക സ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായതോടെ ദീനാനാഥ് ഭാർഗവ അടക്കമുള്ളവർക്ക് അതൊരു ദേശീയ അംഗീകരവുമായി.

shortlink

Post Your Comments

Related Articles


Back to top button