പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന്‍ റിച്ചാര്‍ഡ് ആദംസ് അന്തരിച്ചു

പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന്‍ റിച്ചാര്‍ഡ് ആദംസ്(96) അന്തരിച്ചു. മകള്‍ ജൂലിയറ്റാണ് മരണവിവരം അറിയിച്ചത്. 1972ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് ക്ലാസിക് ‘വാട്ടര്‍ഷിപ്പ് ഡൗണ്‍’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത്.

ഒരുപറ്റം മുയലുകളുടെ കഥപറഞ്ഞ വാട്ടര്‍ഷിപ്പ് ഡൗണ്‍ നോവലിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. 52ആം വയസിലാണ് വാട്ടര്‍ഷിപ്പ് ഡൗണ്‍ ആദംസ് രചിച്ചത്. ഒരു നീണ്ട കാര്‍ യാത്രക്കിടെ തന്റെ രണ്ട് പെണ്‍മക്കളോട് പറഞ്ഞ കഥയാണ് വാട്ടര്‍ഷിപ്പ് ഡൗണ്‍.

ദി ഗേള്‍ ഇന്‍ എ സ്വിംഗ്, ഷര്‍ഡിക്, ദി പ്ലേഗ് ഡോഗ്‌സ് എന്നിവ ആംദസിന്റെ പ്രധാന കൃതികളാണ്. കാര്‍നെജി മെഡല്‍(1972), ഗാര്‍ഡിയ പ്രൈസ്(1973) എന്നിവ അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.