filmliteratureworldnewstopstories

ചിരഞ്ജീവിതം- സിനി പ്രസ്ഥാനം 150 പ്രകാശിപ്പിച്ചു

ടോളിവുഡിന്റെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയെപ്പറ്റിയുള്ള പുസ്തകം മെഗാ ചിരഞ്ജീവിതം- സിനി പ്രസ്ഥാനം 150-തിന്റെ പ്രകാശനം അക്കിനേനി നാഗേശ്വര റാവു നിര്‍വ്വഹിച്ചു.

ചിരഞ്ജീവിയുടെ മകനും മെഗാ ആക്ടറുമായ രാം ചരണ്‍ തേജയാണ് ആദ്യ കോപ്പി കൈപ്പറ്റിയത്.
പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ്, കെ എസ് രാമ റാവു , സാഹിത്യകാരന്‍ പരചുരി വെങ്കിടേശ്വര റാവു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാമ റാവുവാണ് പുസ്തകം തയ്യാറാക്കിയത്. ഇതില്‍ ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമാജീവിതയാത്രയാണ് പ്രമേയം. അവസാനചിത്രം ഖൈദി വരെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button