അരുദ്ധതിയുടെ പുതിയ പുസ്തകത്തെക്കുറിച്ച് ഫോട്ടോജേണലിസ്റ്റ് മായങ്ക് ഓസ്റ്റിന്‍ പറയുന്നു

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിലേക്ക് സജീവമാകുന്ന അരുന്ധതി റോയ് എഴുതിയ പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. പ്രശസ്ത ഫോട്ടോജേണലിസ്റ്റ് മായങ്ക് ഓസ്റ്റിന്‍ സൂഫിയാണ് കവര്‍ ചിത്രവും എഴുത്തുകാരിയുടെ ചിത്രവും പകര്‍ത്തിയിരിക്കുന്നത്.

താന്‍ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’ന്റ ഭക്തനാണെന്നും അതിനാല്‍ ആ രീതിയില്‍ വായനക്കാരന്റെ മനസ്സ് പിടിച്ചിരുത്തുന്ന ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിച്ചെന്നും അതാണ്‌ ഈ കവര്‍ ചിത്രമെന്നും ഓസ്റ്റിന്‍ സൂഫി പറയുന്നു. ഇതൊരു കല്ലിന്റെ ചിത്രമാണ്, വെള്ളത്തിന്റെ നേര്‍ വിപരീതം. കവര്‍ചിത്രത്തിന് ഒരേസമയം സുവ്യക്തമാവാനും പിടിതരാതെ ഒഴിഞ്ഞുമാറാനുമുള്ള കഴിവുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായ് സൂഫി പറയുന്നു.

southlive%2f2017-02%2f208c5aca-2a3a-4893-af4f-6c651eedf4b9%2f5783906d-ca17-4f77-96c7-411566acaf59-1

ചിത്രത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് അരുന്ധതി റോയ് ആവശ്യപ്പെട്ടപ്രകാരമാണ് ചിത്രത്തിലേക്ക് എത്തിപ്പെട്ടതെന്നു മായങ്ക് ഓസ്റ്റിന്‍ സൂഫിപറയുന്നു. എന്നാല്‍ തന്നെ എന്തുകൊണ്ട് ഈ ചിത്രം ചെയ്യാന്‍ തിരഞ്ഞെടുത്തു എന്നതിന് ഉത്തരം പറയാന്‍ അരുന്ധതി റോയ്‌ക്കേ സാധിക്കൂ വെന്നും ഓസ്റ്റിന്‍ സൂഫി പറയുന്നു. ‘മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്, ജൂണില്‍ പുസ്തകം പുറത്തിറങ്ങും.