കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു

നൊബേൽ പുരസ്കാര ജേതാവും സാമൂഹികപ്രവർത്തകനുമായ കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്.

2014ൽ മലാല യൂസഫ്സായിക്കൊപ്പമാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബച്‌പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയിലെ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളിൽനിന്നും അദ്ദേഹം സംരക്ഷിച്ചത്. എൻജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു.