indepthliteratureworldnewstopstories

ദളിത്‌ സാഹിത്യകാരന്‍ കൊല്ലപ്പെട്ട നിലയില്‍

 

പ്രശസ്ത ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി കുത്തേറ്റ് ആഴത്തിൽ മുറിവേറ്റിരുന്നു.

കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്‍റെ മുൻ തലവനായും ഡോ. ബാബാസാഹേബ് അംബേദ്കർ റിസർച്ച് സെൻററിന്‍റെ തലവനായും ഡോ. കിർവാലെ സേവനം അനുഷ്ഠിച്ചിരുന്നു.

ദളിത് നിഘണ്ടു ഉൾപ്പെടെ ദളിത് സാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നൽകിയ ആളുകൂടിയാണ് അ‌ദ്ദേഹം. അംബേദ്കറിസ്റ്റ് ചിന്താധാരയിലെ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ അംബേദ്കറിസ്റ്റ് ആശയങ്ങളിലും ദളിത് മുന്നേറ്റത്തിലും ഊന്നിയുള്ള രചനകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്‍റെ കാരണത്തെകുറിച്ച് കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സൂചനകളുണ്ട്.

shortlink

Post Your Comments

Related Articles


Back to top button