ഇന്ന് സി വി രാമന്‍പിള്ളയുടെ 95-ആം ചരമവാര്‍ഷികം

ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ സി വി രാമന്‍പിള്ളയുടെ 95-ആം ചരമവാര്‍ഷികമാണ് മാര്‍ച്ച് 21. മാർത്താണ്ഡവർമ്മ,രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.

ഇന്ദുലേഖ’യെന്ന പൂത്തുലഞ്ഞ ഒരു തണല്‍മരത്തെ മലയാള നോവല്‍സാഹിത്യത്തില്‍ ചന്തുമേനോന്‍ നട്ടുവളര്‍ത്തിയപ്പോള്‍ പിന്നാലേ വന്ന സി. വി. രാമന്‍പിള്ള വടവൃക്ഷങ്ങളാണ് സമ്മാനിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തെ ആധാരമാക്കിയുള്ള ‘മാര്‍ത്താണ്ഡവര്‍മ’ (1891), ‘ധര്‍മരാജാ’ (1913), ‘രാമരാജാ ബഹദൂര്‍’ (1921) എന്നിവയും സാമൂഹിക നോവലായ ‘പ്രേമാമൃത’ (1917)വുമാണ് സി. വി. യുടെ നോവലുകള്‍. ദര്‍ശനത്തിന്റെയും രചനാവൈഭവത്തിന്റെയും അസാധാരണത്വര കൊണ്ട് ‘ധര്‍മ്മരാജാ’യും ‘രാമരാജാബഹദൂറും’ നിത്യവിസ്മയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. ഒരു ദാര്‍ശനിക ചിന്തയോടെ തിരുവിതാംകൂര്‍ ചരിത്രം അദ്ദേഹം എഴുതിഎന്നതല്ല; പകരം ഒരു കാലത്ത് അധികാരത്തിന്റെ കേന്ദ്രങ്ങളായിരുന്ന രാജകുടുംബത്തിന്റെയും പ്രജാകുടുംബങ്ങളുടെയും ചരിത്രമാണ് അദ്ദേഹം രചിച്ചത്.

ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ സ്കോട്ട് എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു