literatureworldnewstopstories

ആരോപണങ്ങള്‍ക്ക് വിരാമം; ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു

വിഖ്യാത പോപ് ഗായകൻ ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു. സ്റ്റോക്ഹോമില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇവിടെ സംഗീത പരിപാാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. നൊബേൽ അക്കാദമിയുടെ പ്രതിനിധികളും ചുരക്കം ചില ആളുകളും മാത്രമാണ് പരിപാടിയിൽ സംബന്ധിച്ചത്. ഡിലെന്‍റെ അഭ്യർഥന പരിഗണിച്ച് മാധ്യമങ്ങളെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.

പുരസ്കാരം സ്വീകരിച്ചതിന് ശേഷം ജേതാക്കൾ നടത്തുന്ന പ്രസംഗം ഡിലൻ റെക്കോഡ് ചെയ്ത് അക്കാദമിക്ക് കൈമാറും. ഡിസംബറിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ച സമയത്ത് ഡിലന്‍ പ്രതികരികാത്തത് വാന്‍ വിമര്‍ഷനങ്ങള്‍ക്ക് കാരണമായിരുന്നു. ഉത്തരവാദിത്വമില്ലാത്തയാൾ എന്ന് ഡിലനെ അക്കാദമി കുറ്റപ്പെടുത്തിയിരുന്നു. സ്റ്റോക്ഹോമിൽ വെച്ച് ഡിലന് പുരസ്കാരം സമ്മാനിക്കുമെന്ന് നൊബേൽ അക്കാദമി കഴിഞ്ഞ ആഴ്ചയില്‍ അറിയിക്കുകയായിരുന്നു.

shortlink

Post Your Comments

Related Articles


Back to top button