literatureworldnewstopstories

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യം, യുവസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ ഭാഷകളില്‍നിന്നുള്ള ഈ വര്‍ഷത്തെ മികച്ച എഴുത്തുകാരെ തിരഞ്ഞെടുത്തതില്‍ മലയാളത്തില്‍ നിന്നും അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ ചെറുകഥാ സമാഹാരം യുവസാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ് ആര്‍ ലാലിന് ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിന് ലഭിച്ചു. വിവിധ ഭാഷകളിലായി 24 പേരാണ് യുവസാഹിത്യ പുരസ്‌കാരത്തിനും ബാലസാഹിത്യ പുരസ്‌കാരത്തിനും അര്‍ഹരായത്. അരലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ബാലസാഹിത്യ പുരസ്‌കാരം നവംബര്‍ 14നു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

വിശ്വനാഥ് പ്രസാദ് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഓരോ ഭാഷകളിലെയ്യും വിജയികളെ തിരഞ്ഞെടുത്തത് മൂന്നംഗ ജൂറിയാണ്. മലയാളത്തിലെ യുവസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്ത ജൂറിയില്‍ ഡോ. ജോയ് വാഴയില്‍, ഡോ. പി കെ രാജശേഖരന്‍, എം രാജീവ് കുമാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഡോ. വല്‍സല ബേബി, പ്രഫ. സാറാ ജോസഫ്, സുമംഗല എന്നിവരായിരുന്നു ബാലസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള ജൂറി അംഗങ്ങള്‍.

shortlink

Post Your Comments

Related Articles


Back to top button