literatureworldnewstopstories

ഹാദിയ കേസില്‍ കോടതിയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് സച്ചിദാനന്ദന്‍

ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഹാദിയ. പുരുഷാധിപത്യത്തിന്റെ പ്രത്യക്ഷ ആക്രമണമാണ് അതിലുള്ളത്. പുരുഷാധിപത്യ പ്രത്യയ ശാസ്ത്രങ്ങള്‍ സ്ത്രീകളുടെ അവകാശ അധികാര സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിലൂടെ അവരെ അരക്ഷിതരാക്കുന്നു. ഇതിനുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അതില്‍ ഒരാളാണ് ഹാദിയ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിദാനന്ദന്‍.

സ്ത്രീവിരോധവും ഇസ്ലാം വിരോധവും കലര്‍ന്ന മുന്‍വിധിയാണ് ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. അ​നാ​വ​ശ്യ സ്വ​ത്വ​ബോ​ധം സൃ​ഷ്​​ടി​ച്ച്‌​ ഇ​സ്​​ലാം മ​ത​ത്തെ അ​പ​ര​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ സ​മൂ​ഹ​ത്തി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ പറയുന്നു. ഹാ​ദി​യ​ക്ക്​ എ​ന്തു പ​റ​യാ​നു​ണ്ടെ​ന്ന്​ കേ​ള്‍​ക്കാ​ന്‍ ഒ​ര​വ​സ​രം ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാണ്. ആ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി​യ​ല്ല മ​തം മാ​റി​യ​തെ​ന്ന്​ ഇ​തി​ന​കം തു​റ​ന്നു​പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്​​ട​ത്തി​ന്​ മ​തം​മാ​റു​ന്ന​ത്​ രാ​ജ്യ​ത്ത്​ ആ​ദ്യ സം​ഭ​വ​മ​ല്ല. മ​തം​മാ​റ്റം അ​നാ​വ​ശ്യ ച​ര്‍​ച്ച​യി​ലേ​ക്ക്​ വ​ഴി​മാ​റി മ​ത​സ്​​പ​ര്‍​ധ​യു​ണ്ടാ​ക്കു​ന്ന​ത്​ ശ​രി​യ​ല്ല.

 

shortlink

Post Your Comments

Related Articles


Back to top button