indepthliteratureworldnewstopstories

പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട് :  മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബ​ഷീ​റി​നു​ശേ​ഷമുള്ള റി​യ​ലി​സ്റ്റി​ക് എ​ഴു​ത്തു​കാ​ര​നെന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരന്‍  പുനത്തിൽ കുഞ്ഞബ്ദുള്ള(70) നിര്യാതനായി. ഇന്ന് രാവിലെ 7:40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്. 

ല​ളി​ത​മാ​യ ഭാ​ഷ, ഫ​ലി​തം, ജീ​വി​ത​നി​രീ​ക്ഷ​ണം, ക​ഥാ​ഖ്യാ​ന​ത്തി​ലെ സ​വി​ശേ​ഷ​ത എ​ന്നി​വ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ എ​ഴു​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 1940ൽ ​വ​ട​ക​ര​യി​ലാ​ണു ജ​ന​നം. ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ നിന്ന് ബിരുദവും അ​ലി​ഗ​ഢ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​യി​ൽ നി​ന്ന് എം​ബി​ബി​എ​സും നേ​ടി.  

ഒ​ട്ടേ​റെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മലമുകളിലെ അബ്ദുള്ള, പ്രണയകഥ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ചെറുകഥകളാണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 

shortlink

Post Your Comments

Related Articles


Back to top button