literatureworldnewstopstories

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല; ബല്‍റാമിനെ അനുകൂലിച്ച്‌ പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു

എകെജിയെ ബാല പീഡകണ്‍ എന്ന് വിശേഷിപ്പിച്ച വിടി ബല്‍റാം എംഎല്‍എയെ അനുകൂലിച്ച്‌ പോസ്റ്റിട്ട എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല എന്ന തരത്തില്‍ സിവിക് ചന്ദ്രന്‍ എഴിതിയ പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് അക്കൗണ്ട് ലഭ്യമല്ലാതായിരിക്കുന്നത്.

സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച്‌ പരാമര്‍ശിച്ചു പോയതെന്നായിരുന്നു സിവിക് ചന്ദ്രന്റെ പോസ്റ്റ്. ഉമ്മന്‍ ചാണ്ടി മുതല്‍ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച്‌ എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച്‌ കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണ്. എന്നാല്‍ സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം .ലൈംഗികരാജകത്വം / അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ . അഞ്ച് സെന്റ് എന്ന മലയാറ്റൂര്‍ നോവലിലെ നായകന്‍ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ . ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്സിന്റെ ജീവിതത്തില്‍ തന്നെയുണ്ട് .അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റല്‍ റദ്ദായി പോകുന്നില്ലല്ലോ . കമ്യുണിസ്റ്റുകാരും മനുഷ്യര്‍ ,ചിലപ്പോള്‍ വെറും മനുഷ്യര്‍. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നുവെന്നും സിവിക് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.

shortlink

Post Your Comments

Related Articles


Back to top button