bookreviewliteratureworldnewstopstories

വീട്ടുവേലക്കാരിയില്‍നിന്ന് എഴുത്തുകാരിയിലേയ്ക്ക്!

ജീവിത ദുരിതങ്ങളെ അക്ഷരങ്ങളിലൂടെ പകര്‍ന്നു കൊണ്ട് എഴുത്തികാരിയുടെ ലോകം സ്വന്തമാക്കിയിരിക്കുകയാണ് ബേബി ഹല്‍ദര്‍. കശ്മീരില്‍ ജനിച്ച്, പശ്ചിമബംഗാളില്‍ വളര്‍ന്ന്, ഡല്‍ഹിയിലേയും പിന്നീട് ഗുര്‍ഗാവിലേയും മധ്യവര്‍ഗക്കാരുടെ വീട്ടുവേലകള്‍ ചെയ്തുകൊണ്ടുള്ള ജീവിതയാത്രയ്ക്കിടയിലാണ് സ്വന്തം ആത്മകഥ ബേബി പൂര്‍ത്തീകരിച്ചത്.

തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള ഭര്‍ത്താവും പതിനാലാം വയസ്സ് മുതല്‍ അയാളുടെ മൂന്നു കുട്ടികളുടെ മാതാവുമായി തീര്‍ന്ന ബേബിയുടെ ജീവിതം ഭതൃപീഡനം നിറഞ്ഞതായിരുന്നു. ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ വീടുവിട്ട് ഓടിപ്പോയ വ്യക്തിയാണ് ബേബി. അതിനു ശേഷം ഡല്‍ഹിയില്‍ കുട്ടികളെ വളര്‍ത്താന്‍ വീട്ടു ജോലി ചെയ്തു. അതില്‍ കിട്ടിയ ഒഴിവു നിമിഷങ്ങളില്‍ കണ്ണീര്‍ ചാലിച്ച് ബേബി എഴുതി തീര്‍ത്തതാണ് ആലോ അന്ധാരി. 2004 ല്‍ ബംഗാളി ഭാഷയിലാണ് ആലോ അന്ധാരി പുറത്തിറങ്ങിയത്. അതിനുശേഷം ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയന്‍, ജര്‍മന്‍ എന്നിവയടക്കം പതിമ്മൂന്ന് വിദേശ ഭാഷകളിലേക്കും മലയാളത്തിലടക്കം (‘നിഴലും വെളിച്ചവും’) എട്ട് ഇന്ത്യന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ ആ പുസ്തകം ബേബി ഹല്‍ദറിന്റെ ജീവിതം മാറ്റി മറിച്ചു.

ഇത് ഒരു വീട്ടു ജോലിക്കാരുടെ കഥയല്ല. സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം ബേബി വരച്ചിടുന്നത് ഇന്ത്യന്‍ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന അനേകം വീട്ടു ജോലിക്കാരുടെ മുഖങ്ങളാണ്. ലാമത് എല്‍.ഐ.സി. ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിലെ വുമണ്‍റൈറ്റര്‍ ഓഫ് ദ ഈയര്‍ അവാര്‍ഡിനര്‍ഹയായിരിക്കുകയാണ് ബേബി ഹല്‍ദാര്‍.

shortlink

Post Your Comments

Related Articles


Back to top button