literatureworldnewstopstories

ലൈംഗിക ആരോപണ പ്രതിസന്ധി; സാഹിത്യ നൊബേല്‍ ഇക്കൊല്ലമില്ല

ഇക്കൊല്ലം സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നല്‍കില്ല. ലൈംഗിക, സാമ്പത്തിക അഴിമതിയില്‍പ്പെട്ടുഴലുന്ന സ്വീഡിഷ് അക്കാദമി 2018 ലെ സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം 2019ല്‍ നല്‍കും. സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന പ്രതിവാര മീറ്റിങ്ങിലാണ് തീരുമാനം. അക്കാദമി സാഹിത്യപുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് അപൂര്‍വമാണ്. രണ്ടാംലോകമഹായുദ്ധക്കാലത്താണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്.

നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീകള്‍ നവംബറിലാണ് ആരോപണം ഉന്നയിച്ചത്. ആര്‍നോള്‍ട്ടും കാതറിനയും നടത്തുന്ന സംസ്‌കാരിക കേന്ദ്രമായ കള്‍ച്ചര്‍പ്ലാറ്റ്‌സ് ഫോറത്തിന് സഹായധനം നല്‍കി നിക്ഷിപ്തതാത്പര്യം കാട്ടി എന്ന ആരോപണവും അക്കാദമി നേരിടുന്നുണ്ട്. അംഗീകരിക്കാനാവാത്ത രീതിയില്‍ ആര്‍നോള്‍ട്ട് പെരുമാറിയെന്ന് സ്വീഡിഷ് നിയമസ്ഥാപനം സ്വന്തംനിലയ്ക്കു നടത്തിയ അന്വേഷണത്തില്‍ പറയുന്നു. ആര്‍നോള്‍ട്ടിന്റെ പേരില്‍ ആദ്യമായല്ല ആരോപണം ഉയരുന്നത്. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന കത്ത് 1996-ല്‍ അക്കാദമിക്കു ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകര്‍ കണ്ടെത്തി. കത്ത് പരിഗണിക്കാതിരുന്നതില്‍ അക്കാദമി അഗാധമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

shortlink

Post Your Comments

Related Articles


Back to top button