അങ്കത്തിനൊരുങ്ങി ദിലീപും മഞ്ജുവും

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ ദിലീപും മഞ്ജു വാര്യരും നേർക്കുനേർ അങ്കത്തിനൊരുങ്ങുന്നു. ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേര്‍ക്കുനേര്‍ തിയറ്ററുകളില്‍ എത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടിയാണ് രാമലീല എന്ന സിനിമയുടെ റിലീസ് വൈകിയത്. എന്നാല്‍ ചിത്രം റിലീസിനെത്തുന്ന ദിവസം തന്നെ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാത കൂടി എത്തുകയാണ്.

പല താരങ്ങളുടെ സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ മത്സരമായി മാറാറുണ്ടെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകള്‍ നേര്‍ക്ക് നേര്‍ വരുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു .പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക. സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തീയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്‌താ മോഹന്‍ദാസുമെത്തുന്നു