കോടികള്‍ ലഭിച്ചാലും അത്തരത്തിലുള്ള കഥാപാത്രങ്ങളോട് താല്‍പര്യമില്ലെന്ന് കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ നായികയാണ് കാജല്‍ അഗര്‍വാള്‍, ഗ്ലാമര്‍ വേഷങ്ങള്‍ ഒരു മടിയും ഇല്ലാതെ ചെയ്യുന്ന താരത്തിന് സ്ത്രീപക്ഷ സിനിമകളോട് താല്‍പര്യമില്ലെന്നാണ് പൊതുവേയുള്ള സംസാരം. പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേക്ക് നായികയായി കാജലിനെ വിളിച്ചിരുന്നു, ഉയര്‍ന്ന പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിട്ടും ശക്തമായ ഈ സ്ത്രീ കഥാപാത്രം കാജല്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നായകന് പിന്നില്‍ നിഴലായി പ്രത്യക്ഷപ്പെടാറുള്ള നായികമാര്‍ ഇത്തരം സ്ത്രീപക്ഷ സിനിമകള്‍ ഉപേക്ഷിക്കുന്ന രീതി നടിമാര്‍ക്കിടയില്‍ പതിവുള്ള കാര്യമല്ല, പക്ഷെ കാജല്‍ അവരില്‍ നിന്നും വ്യത്യസ്തയാണ്. ബോളിവുഡില്‍ നിന്നു നല്ലൊരു കഥാപാത്രത്തിനായുള്ള ക്ഷണം ലഭിച്ചിട്ട് പോലും നിരസിച്ച താരമാണ് കാജല്‍. ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.