‘അച്ഛനെക്കുറിച്ച് മകന്‍റെ തുറന്നെഴുത്ത്’ നര്‍ഗീസും വൈജയന്തിമാലയും കാമുകിമാര്‍

പഴയകാല ബോളിവുഡ് താരം ഋഷി കപൂര്‍ തന്റെ അച്ഛനായ രാജ്കപൂറിനെക്കുറിച്ച് ആത്മകഥയില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്. രാജ് കപൂറിന്റെ ഭാഗ്യനായിക മാത്രമായിരുന്നില്ല നര്‍ഗീസെന്നും അവര്‍ പരസ്പരം പ്രണയത്തിലായിരുന്നുവെന്നും ആത്മകഥയിലൂടെ തുറന്നെഴുതുകയാണ് ഋഷി കപൂര്‍. വിവാഹ ശേഷവും അച്ഛന്‍ ഈ ബന്ധം തുടര്‍ന്നിരുന്നുവെന്നും ഋഷി കപൂര്‍ വ്യക്തമാക്കുന്നു. ബോളിവുഡിലെ സൂപ്പര്‍താരം വൈജയന്തിമാലയുമായും രാജ് കപൂറിന് ബന്ധമുണ്ടായിരുന്നതായി ആത്മകഥയില്‍ ഋഷി കപൂര്‍ പറയുന്നുണ്ട്.

“ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് പപ്പയ്ക്ക് നര്‍ഗീസ്ജിയുമായി ബന്ധമുണ്ടായിരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചില്ല. പപ്പയ്ക്ക് വൈജയന്തിമാലയുമായി ബന്ധമുണ്ടായിരുന്ന സമയത്ത് മമ്മയ്‌ക്കൊപ്പം നടരാജ് ഹോട്ടലില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്ക് താമസം മാറിയത് എനിക്ക് ഓര്‍മയുണ്ട്. പിന്നീട് ഞങ്ങള്‍ പപ്പയോടൊപ്പം ചിത്രകൂടിലുള്ള ഒരു വസതിയിലേക്ക് താമസം മാറ്റി. അച്ഛന്റെ പ്രണയത്തിന്റെ വിഷയത്തിൽ മമ്മ കടുത്ത നിലപാടുകൾ സമയമായിരുന്നു അത്. മമ്മയെ തിരിച്ചു കൊണ്ടുവരാന്‍ പപ്പ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാല്‍ നര്‍ഗീസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം മാത്രമാണ് മമ്മ വീണ്ടും പപ്പയ്‌ക്കൊപ്പം ജീവിക്കാന്‍ തയ്യാറായത്”. (ഋഷി കപൂറിന്റെ ആത്മകഥയില്‍ നിന്ന്)