അദ്നൻസാമി നായകനാകാൻ ഒരുങ്ങുന്നു

പ്രശസ്ത ഗായകൻ അദ്നൻസാമി നായകനാകാൻ ഒരുങ്ങുകയാണ്.’അഫ്ഗാൻ -ഇൻ സെർച് ഓഫ് എ ഹോം’ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അദ്നൻസാമി. രാധികാ റാവുവും വിനയ് സ്പുറുവും ചേർന്നൊരുക്കുന്ന സിനിമയാണ് ഇത്.

സംഗീതത്തെയും സംഗീതജ്ഞരെയും കുറിച്ച് പറയുന്ന സിനിമയിൽ ഗായകനായി തന്നെയാണ് അദ്നൻസാമി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങാനായി കാത്തിരിക്കുകയാണെന്നും. വളരെ സന്തോഷത്തിലാണെന്നും അദ്നൻസാമി പറഞ്ഞു. ‘ലക്കി… നോ ടൈം ഫോർ ലവ്’ എന്ന സിനിമയിൽ മൂന്നു പേരും ഒരുമിച്ചഭിനയിച്ചിരുന്നു.