അരവിന്ദ് സ്വാമിയുടെ ബോഗനെ സ്വന്തമാക്കി എസ് ജെ സൂര്യ

ഇരൈവി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു സംവിധായകൻ എന്നതിലുപരി ഒരു അഭിനേതാവിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് എസ് ജെ സൂര്യ.സംവിധായകൻ സെൽവരാഘവന്റെ റിലീസിന് തയ്യാറെടുക്കുന്ന നെഞ്ചം മറപ്പതില്ലൈ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.കൂടാതെ മായ എന്ന ഹൊറർ ചിത്രത്തിന്റെ സംവിധായകനായ അശ്വിൻ ശരവണന്റെ പുതിയ ചിത്രമായ ഇരവകാലത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ജയംരവിയും അരവിന്ദ് സ്വാമിയും അഭിനയിച്ചു വിജയിപ്പിച്ച ബോഗൻ എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിൽ അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷം ചെയ്യാനൊരുങ്ങുകയാണ് എസ് ജെ സൂര്യ എന്നാണ് റിപ്പോര്‍ട്ടുകള്‍ . ജയം രവിയുടെ വേഷം രവി തേജയും ഹൻസികയുടെ വേഷം കാതറിൻ ട്രീസയും അവതരിപ്പിക്കും. തെലുങ്ക് പതിപ്പിന്റെ സംവിധാനവും തമിഴ് പതിപ്പിന്റെ സംവിധായകൻ ലക്ഷ്മൺ തന്നെയാവും നിര്‍വഹിക്കുക.