അവര്‍ അവിടെ ഒന്നിച്ചെത്തി! സല്‍മാന്‍- ലൂലിയ വേര്‍പിരിയല്‍ കള്ളക്കഥയോ?

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനെ വിവാഹം ചെയ്യാന്‍ ആഗ്രഹമില്ലായെന്ന് ലൂലിയ വാറന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സംസ്കാരവുമായി തനിക്ക് ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ലൂലിയ പറഞ്ഞു. എന്നാല്‍ ഇവരുടെ പ്രണയബന്ധം അവസാനിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഒരു സ്വകാര്യ പാര്‍ട്ടിയില്‍ ഇവര്‍ ഒന്നിച്ചെത്തിയത്. ഇവരുടെ വേര്‍പിരിയലിനെ കുറിച്ച് ലൂലിയ പ്രതികരിച്ചെങ്കിലും സല്‍മാന്‍ ഇതുമായി ബന്ധപ്പെട്ട് സിനിമ മാധ്യമങ്ങളടക്കമുള്ള ഓണ്‍ലൈന്‍ മീഡിയകളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പാര്‍ട്ടിക്ക് ലുലിയ സല്‍മാന്റെ കാറിലാണ് എത്തിയത്. ഇവര്‍ വീണ്ടും ഒന്നിച്ചുവെന്നാണ് ബോളിവുഡ് സിനിമാകോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.