“അവളുടെ പാട്ടു കേട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്”; എം.ജയചന്ദ്രന്‍

സൂര്യ സിംഗറിലൂടെ ശ്രദ്ധേയായ കൊച്ചു മിടുക്കിയാണ് ശ്രേയ ജയദീപ്. ‘കളിമണ്ണ്‍’ എന്ന ചിത്രത്തിലെ ‘ലാ ലീ ലാ ലീ ലേ’ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു സൂര്യ സിംഗറില്‍ ശ്രേയ ഏവരുടെയും സൂപ്പര്‍ താരമായത്. 

ശ്രേയയുടെ കഴിവിനെ പ്രശംസിച്ച് കൊണ്ട് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഗൃഹലക്ഷ്മിയുടെ അഭിമുഖ കോളത്തില്‍ പങ്കുവച്ചത് ഇങ്ങനെ

“സംഗീതത്തിന് വലുപ്പചെറുപ്പമില്ല. പ്രായത്തില്‍ ചെരുതായിട്ടും സംഗീത ലോകത്ത് വലുതാണ്‌ ശ്രേയ ജയദീപ്. സൂര്യ സിംഗറില്‍ ശ്രേയ പാടുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ശ്രേയയുടെ ലാ ലീ ലാ ലീ ലേ എന്ന പാട്ടു കേട്ട് എനിക്ക് അത്ഭുതം തോന്നി. ഈ കുഞ്ഞുകുട്ടിയെങ്ങനെ ഇങ്ങനെ പാടുന്നുവെന്ന്”- 
                                                                            എം.ജയചന്ദ്രന്‍